/sathyam/media/media_files/fuUBbmMog1nhIOzvYg5d.jpg)
കൊച്ചി: സംസ്ഥാനത്ത് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും വയനാട് ലോക്സഭ മണ്ഡലത്തിലേയ്ക്കുമുള്ള ഉപതിരഞ്ഞെടുപ്പുകൾക്കുള്ള ചര്‍ച്ചകള്‍ സജീവം. കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്.
വയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപനം ആയതോടെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ചർച്ചകൾ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് ഇപ്പോൾ പരക്കുന്ന പ്രധാന അഭ്യൂഹങ്ങളിൽ ഒന്ന്.
പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണന കിട്ടുമെന്നാണ് വിവരം. വടകരയിൽ ഷാഫി പറമ്പിലിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.
ഇക്കാര്യം വിവിധ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായതോടെ മത്സര സാധ്യത നിരസിച്ചു രമേശ് പിഷാരടി തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം സാധ്യതകൾ പരിഗണിക്കുമെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിക്കുന്നുണ്ട്.
വിവിധ കോണ്‍ഗ്രസ് പരിപാടികളിലൊക്കെ പിഷാരടി വർഷങ്ങളായി സജീവമാണ്. ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.