Advertisment

ഈ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. മതേതരത്വത്തിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമാണ്. രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്; രമ്യ ഹരിദാസ്

ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തില്‍ രാഹുല്‍ജിയെ അവഹേളിക്കുന്നത്, ഭാരത്‌ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

New Update
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ് ഞാന്‍   ; അയ്യപ്പനെ തൊഴാന്‍ അവിടെത്തന്നെ പോകണമെന്നില്ല ; മറ്റ് പല ക്ഷേത്രങ്ങളുമുണ്ടല്ലോ ; ശബരിമലയില്‍ പോകാന്‍ മോഹമുണ്ട് , ആചാരം ലംഘിക്കാനില്ലെന്ന് രമ്യ ഹരിദാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകള്‍ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍,രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ തുലാസില്‍ ആയി പോയേക്കാവുന്ന തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി സര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പാര്‍ട്ടിയുമായി പോലും സീറ്റുകള്‍ പങ്കുവെച്ചും പിന്തുണ നല്‍കിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ രാജ്യം മുഴുവന്‍ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നതെന്ന് രമ്യ വിമര്‍ശിച്ചു.

ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തില്‍ രാഹുല്‍ജിയെ അവഹേളിക്കുന്നത്, ഭാരത്‌ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. ഇന്ത്യാ മുന്നണിക് നേതൃത്വം നല്‍കുന്ന രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്. ഈ രാജ്യത്തെ സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള അപേക്ഷയാണെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...

കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു.രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നു.ഒരു കാലത്ത് BJP നേതാക്കൾ പറഞ്ഞുപരത്തിയിരുന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടെ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ചർച്ചയാക്കുന്നു.
രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത്. ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തിൽ രാഹുൽജിയെ അവഹേളിക്കുന്നത്,ഭാരത്ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ആർക്കുവേണ്ടിയാണ്,ആരെ തൃപ്തിപ്പെടുത്താനാണ്,ആരെ സന്തോഷിപ്പിക്കാനാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയായ രാഹുൽജിയെ മുഖ്യമന്ത്രി വിമർശിക്കുന്നത്..? മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ തൃപ്തിപ്പെടുത്താനാണോ.? ഒരു അപേക്ഷയുണ്ട്...
ഈ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്..
മതേതരത്വത്തിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമാണ്..
ഇന്ത്യ മുന്നണി അധികാരത്തിൽ എത്താനുള്ള സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്..
പ്ലീസ്, ഇന്ത്യ മുന്നണിക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്.. ഈ രാജ്യത്തെ സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള അപേക്ഷയാണ്...
remya haridas
Advertisment