Advertisment

'പ്രതിഷ്ഠാ മുഹൂർത്തതിൽ ദീപം തെളിയിക്കണം'; എൻഎസ്എസിന് പിന്നാലെ നിലപാട് വ്യക്തമാക്കി എസ്എൻഡിപി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് നായര്‍ സര്‍വീസ് സൊസൈറ്റി തങ്ങളുടെ നിലപാടറിയിച്ചത്.

New Update
എസ്.എന്‍.ഡി.പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വാലല്ല, ചൂലല്ല;  സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ബിഷപ്പുമാരും മതപുരോഹിതന്മാരും’; ഈഴവരുടെ കാര്യം പറയുമ്പോള്‍ മതം ആരോപിക്കുകയാണെന്ന് വെള്ളാപ്പള്ളി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മുഹൂര്‍ത്തതില്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണ്. ശ്രീരാമന്‍ വ്യക്തിജീവിതത്തിലും കര്‍മപഥത്തിലും മര്യാദ പുരുഷോത്തമനാണ്. മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് ശീരാമന്‍.

Advertisment

സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ വീടുകളിലേക്കും എത്തുകതന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് പ്രാദേശിക നേതാവ് എ.ആര്‍.മോഹനനില്‍ നിന്ന് അക്ഷതം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എന്‍എസ്എസും സമാന നിലപാട് വ്യക്തമാക്കിയിരുന്നു. 

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് നായര്‍ സര്‍വീസ് സൊസൈറ്റി തങ്ങളുടെ നിലപാടറിയിച്ചത്. പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും പങ്കെടുത്തില്ലെങ്കില്‍ അത് ഈശ്വരനിന്ദയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.  എന്‍എസ്എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാനല്ലെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനം വന്നതിന് പിന്നാലെയാണ് എന്‍എസ്എസ് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രതിഷ്ഠ ചടങ്ങിനെ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കും. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍എസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ജനുവരി 22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ല. രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്  രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

 

കോണ്‍ഗ്രസ് നേതാക്കളാരും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പത്രക്കുറിപ്പ് പുറത്തുവിട്ടത്. രാമക്ഷേത്രം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പു നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. 

രാജ്യത്തിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. അയോധ്യയിലെ ക്ഷേത്രം ആര്‍എസ്എസും ബിജെപിയും രൂപം നല്‍കിയ രാഷ്ട്രീയ പദ്ധതി മാത്രമാണ്. മതം ഓരോ വ്യക്തിക്കും വ്യക്തിപരമാണ്. 2019 ലെ സുപ്രീം കോടതി വിധിയില്‍ ഉറച്ചുനിന്നും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരങ്ങളെ മാനിച്ചുമാണ് ക്ഷണം ആദരപൂര്‍വം നിരസിക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

 

sndp union vellappally natesan speaks
Advertisment