കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും; സുപ്രീംകോടതി

മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാൻകർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

New Update
Arvind Kejriwal Arrest latest Update

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Advertisment

മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാൻകർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഏജൻസിയോടും കെജ്രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിർദേശിച്ചു.

ഇടക്കാല ജാമ്യം പരിഗണിക്കും മുൻപ് ഇഡിയെ കേൾക്കണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം നീണ്ടാൽ ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

Arvind Kejriwal
Advertisment