എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് തരൂര്‍; മോദി വീണ്ടും വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചത്.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
taroor rajiv.jpg

തിരുവനന്തപുരം: വികസനത്തിന് വേണ്ടിയാണ് രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

Advertisment

അതേസമയം, തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചത്. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ തോല്‍ക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. അതിനാല്‍ എക്‌സിറ്റ് പോളുകള്‍ കാര്യമാക്കേണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

sasi taroor rajiv chandrasekhar
Advertisment