Advertisment

തൃശൂരും തിരുവനന്തപുരവും എ ക്ലാസ് മണ്ഡലമെന്ന് പ്രചരിപ്പിക്കുന്ന ബി.ജെ.പി ലക്ഷ്യമിടുന്നത് ആറ്റിങ്ങലിലെ സ‌ർപ്രൈസ് വിജയം. നിശബ്ദ പ്രചരണവുമായി മണ്ഡലം ഇളക്കിമറിച്ച് ബി.ജെ.പി. കേന്ദ്രപദ്ധതികളും വായ്പകളും ഒഴുക്കുന്നു. സമുദായ പിന്തുണയും അനുകൂലം. ഏതുവിധേനയും ജയിക്കാൻ വി.മുരളീധരനെ ഇറക്കി അങ്കത്തിന് ബി.ജെ.പി. തടയാൻ അടൂർ പ്രകാശ്. സി.പി.എമ്മിന് യുവ പോരാളിയോ അതോ പരിചയസമ്പന്നനായ സമ്പത്തോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
murali

ഡൽഹി: രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ  വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും കേരളത്തിലേക്ക് മത്സരത്തിനെത്തുകയാണ്. മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രാജീവിനെ പാലക്കാട്ടും തിരുവനന്തപുരത്തും അടക്കം പരിഗണിക്കുന്നുണ്ട്.

Advertisment

വി.മുരളീധരൻ മഹാരാഷ്‌ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമാണ് രാജ്യസഭയിലെത്തിയിരുന്നത്. കേരളത്തിൽ ലളിതമായ പശ്ചാത്തലത്തി നിന്ന് വന്ന തനിക്ക് രാജ്യസഭാ എംപിയാകാൻ കഴിഞ്ഞത് വളരെ ഭാഗ്യമാണെന്ന് വി.മുരളീധരൻ യാത്രയയപ്പ് ചർച്ചയ്‌ക്ക് മറുപടി പറഞ്ഞു.

MURALIDHARAN

ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബി.ജെ.പി നേതൃത്വത്തോടും മഹാരാഷ്‌ട്രയിലെ നിയമസഭാംഗങ്ങളോടും ജനങ്ങളോടും നന്ദിപറയുന്നതായി അദ്ദേഹം പറഞ്ഞു.

തന്റെ രാജ്യസഭാംഗത്വം ബി.ജെ.പി അംഗങ്ങളില്ലാത്ത കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ സ്നേഹത്തിന് തെളിവാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായി പ്രവർത്തിക്കാനും അവസരം നൽകി. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം കൂടികണക്കിലെടുത്താണത്. വന്ദേഭാരത്, കാവേരി, അജയ്, ഗംഗ ഒഴിപ്പിക്കലുകളിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.

പ്രവാസികൾക്കായി കൂടുതൽ തുക നീക്കിവച്ച സർക്കാരാണിത്. നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ അരിയായും ശുചിമുറിയായും മറ്റും കേരളം അനുഭവിക്കുന്നു. രാജ്യസഭ വഴി 18 വർഷം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു.


ഇത്തവണ ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. നിശബ്ദ പ്രവർത്തനമാണ് അവിടെ നടത്തുന്നത്. പ്രവചനാതീതമാണിവിടുത്തെ വോട്ടർമാരുടെ മനസ്.  1967ൽ കോൺഗ്രസിലെ സമുന്നതനായ നേതാവ് ആർ.ശങ്കർ സിപിഎമ്മിലെ കെ.അനിരുദ്ധനു മുന്നിൽ വീണു.1989ൽ മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സിപിഎമ്മിന്റെ സുശീലഗോപാലൻ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനോട് തോറ്റു.


ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാർരവി 1971ലും 1977ലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതും പിന്നീട് കോൺഗ്രസ്(ഐ)യിലെ എ.എ.റഹിമിനു മുന്നിൽ 1980ൽ പരാജയപ്പെട്ടതുംമൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള എ.സമ്പത്തിനും കഴിഞ്ഞ തവണ കാലിടറിയതും ചരിത്രമാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.നേതാവ് ശോഭാ സുരേന്ദ്രന് രണ്ടുലക്ഷത്തിൽപ്പരം വോട്ടാണ് കിട്ടിയത്. അതിനാൽ ഇക്കുറി ജയം ലക്ഷ്യമിട്ടാണ് ബി.ജെ.പി ആറ്റിങ്ങലിൽ അങ്കത്തിനിറങ്ങുന്നത്.

ആറ്റിങ്ങലിൽ ബി.ജെ.പി.നേടിയ വളർച്ച ചെറുതല്ല.വർക്കലയിലും ആറ്റിങ്ങലിലും അരുവിക്കരയിലുമെല്ലാം പാർട്ടി മുന്നേറിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് അടൂർ പ്രകാശാണ് സിറ്റിംഗ് എം.പി.

എന്നിരുന്നാലും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയാൽ എം.പി.മാർ മൂന്നാണ്.അടൂർ പ്രകാശിന് പുറമെ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പി.യുമായ വി.മുരളീധരൻ, രാജ്യസഭാ എം.പി.യും സി.പി.എം.യുവജനനേതാവുമായ അഡ്വ.എ.എ.റഹിം എന്നിവരും മണ്ഡലത്തിൽ സജീവമാണ്.

കോണ്‍ഗ്രസില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വം; താന്‍ പാര്‍ട്ടി പദവിക്കായി ആരെയും സമീപിച്ചിട്ടില്ല, തനിക്ക് വേണ്ടി വാദിക്കാനായി ആരെയെയും ചുമതലപ്പെടുത്തിയിട്ടില്ല; കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്ന് അടൂര്‍ പ്രകാശ്

സിറ്റിംഗ് എം.പി.അടൂർ പ്രകാശ് തന്നെ കോൺഗ്രസിനായി വീണ്ടും മത്സരിക്കും. രാജ്യസഭാ എം.പി.യും യുവജനനേതാവുമായ അഡ്വ.എ.എ.റഹിം,സി.പി.എം.ജില്ലാസെക്രട്ടറി അഡ്വ.വി.ജോയി എന്നിവരാണ് ഇടതുമുന്നണി പരിഗണനയിൽ. എ.സമ്പത്തും പരിഗണിക്കപ്പെട്ടേക്കും.


വി.മുരളീധരൻ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.  നിരവധി കേന്ദ്രപദ്ധതികളും പരിപാടികളുമായി ആറ്റിങ്ങലിൽ ബി.ജെ.പി.അരങ്ങുതകർക്കുകയാണ്. ആറ്റിങ്ങൽ മാർക്കറ്റിന് സമീപം ഓഫീസ് തുറന്നു. മാസത്തിൽ രണ്ടുതവണ വി.മുരളീധരൻ ഓഫീസിലുണ്ടാകും.രാമക്ഷേത്രവുമായി ബന്ധപ്പെട്ട അക്ഷത വിതരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകളിലെത്തിയത് ആറ്റിങ്ങലിലാണ്.


പ്രധാനമന്ത്രിയുടെ മൻകിബാത്ത് ആയിരം ബൂത്തുകളിൽ നടത്തി രാജ്യത്ത് തന്നെ ഒന്നാമതെത്തി ആറ്റിങ്ങൽ. ശിവഗിരി സർക്യൂട്ട് യാഥാർത്ഥ്യമാക്കാൻ നടപടിയെടുത്തും ബാലരാമപുരം മുതൽ വർക്കല വരെ ജനസഭ നടത്തിയും നാല് തൊഴിൽമേളകൾ സംഘടിപ്പിച്ചും 73കോടിയുടെ റെയിൽവേ വികസനപദ്ധതികൾ നടപ്പാക്കിയും മുരളീധരൻ മണ്ഡലത്തിൽ തരംഗമായിട്ടുണ്ട്. 

വികസിത ഭാരത് സങ്കൽപയാത്ര പൂർണ്ണവിജയമായിരുന്നു. എല്ലാ പഞ്ചായത്തുകളിലും എത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ശശിതരൂരി‌നെ നേരിടാനും പാലക്കാട്ട് ജയം പിടിക്കാനുമെല്ലാം രാജീവ് ചന്ദ്രശേഖറിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Advertisment