കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞതില്‍ വലിയ കാര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞതില്‍ വലിയ കാര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

New Update
modi sivankutty

തിരുവനന്തപുരം; കേന്ദ്ര സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങള്‍ സംബന്ധിച്ചത്, ഗുജറാത്ത് കലാപം തുടങ്ങി കുറേ വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകങ്ങള്‍ ഓണാവധി കഴിഞ്ഞ സ്‌കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment

ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞതില്‍ വലിയ കാര്യമൊന്നുമില്ല. രണ്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ ഏതാണ്ട് 46,000ത്തോളം കുട്ടികളുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കുറേ കുറവ് വന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

narendra modi v sivankutty
Advertisment