'ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നത്, സിപിഐഎം ലീഗിന്റെ പിന്നാലെ നടക്കുന്നു; സതീശന്‍

മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്.

New Update
vd satheesan-8

കോഴിക്കോട്: സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദ്ധാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. കോണ്‍ഗ്രസും ലീഗും ജ്യേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളീയം പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണ്. എഐസിസിയെ പരാതി അറിയിച്ചു. കൂടുതല്‍ പ്രതികരിക്കേണ്ടെന്നാണ് തീരുമാനം. ആര്യാടന്‍ ഫൗണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം. കെപിസിസി നിലപാട് അദ്ധ്യക്ഷന്‍ വ്യക്തമാക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

latest news kozhikkode
Advertisment