ഗ്രോ വാസുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ജയിലില്‍ ഗ്രോ വാസുവിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്; വിഷയം നിയമസഭയില്‍ ഉന്നയിക്കും എന്നും വിഡി സതീശന്‍

നാല്‍പത്തിയൊന്ന് ദിവസമായി റിമാന്‍ഡില്‍ തുടരുന്ന ഗ്രോ വാസുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.

New Update
gro vasu vd satheesan.

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രോ വാസുവിന് പിന്തുണ പ്രഖ്യാപിച്ച വിഡി സതീശൻ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും വിഷയം നിയമസഭയിലുന്നയിക്കുമെന്നും വ്യക്തമാക്കി.

Advertisment

2016ല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസു റിമാന്‍ഡില്‍ കഴിയുന്നത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ജയിലില്‍ ഗ്രോ വാസുവിനെ സന്ദർശിച്ചത്. ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിപ്ലവം പറയുന്ന സര്‍ക്കാരിന് യോജിക്കുന്ന നടപടിയല്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

നാല്‍പത്തിയൊന്ന് ദിവസമായി റിമാന്‍ഡില്‍ തുടരുന്ന ഗ്രോ വാസുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. തിങ്കളാഴ്ചയാണ് കേസ് കുന്നമംഗലം കോടതി പരിഗണിക്കുന്നത്.

vd satheesan gro vasu
Advertisment