ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക, നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക’; വിജയ് ആന്റണി

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

author-image
ഫിലിം ഡസ്ക്
New Update
vijay antony n.jpg

ചെന്നൈ: ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ് നടന്‍ വിജയ് ആന്റണി. കോളിവുഡിലെ മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്‌യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്.

Advertisment

ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക എന്നാണ് വിജയ് ആന്റണി പറഞ്ഞിരിക്കുന്നത്.’റോമിയോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് വിജയ് ഇക്കാര്യം പറയുന്നത്. വൈത്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ഡ്രാമ ഏപ്രില്‍ 11 ന് ബിഗ് സ്‌ക്രീനില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

vijay antony
Advertisment