/sathyam/media/media_files/BsRTAamHfLvqL0YQehSZ.jpg)
ഏറെ ആവേശത്തോടെയും എന്നാല്‍ ആശങ്കയോടെയുമാണ് ദളപതി ആരാധകര്‍ തങ്ങളുടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത ഏറ്റെടുത്തത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനോടൊപ്പം അഭിനയ ജീവതത്തിന് അവസാനം കുറിക്കുന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാല്‍ വെള്ളിത്തിരയില്‍ നിന്നും ജനങ്ങളുടെ റിയല്‍ ലൈഫ് ഹീറോയാകാന്‍ തീരുമാനിച്ച വിജയ്ക്ക് അഭിനന്ദന പ്രവാഹവും എത്തുന്നുണ്ട്.
തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ വിജയ്‌യുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് ലിസ്റ്റിലെത്തിയിരിക്കുന്നത്. വിജയ് ഒരു ബസിന് മുകളില്‍ നിന്ന് ആരാധകരുടെ ആര്‍പ്പുവിളികളെ ഏറ്റുവാങ്ങുകയും തന്റെ മാസ്റ്റര്‍ പീസ് ഫ്‌ലൈയിങ് കിസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം. കൂടാതെ ആരാധകര്‍ എറിഞ്ഞു നല്‍കിയ ഹാരം വിജയ് കഴുത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്.
സ്വന്തം ഫോണില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെല്‍ഫി വീഡിയോയും എടുത്തതിന് ശേഷമാണ് താരം ബസിന് മുകളില്‍ നിന്ന് താഴെയിറങ്ങിയത്. ഗോട്ട് സിനിമയ്ക്ക് വേണ്ടി മീശയും താടിയും ഷേവ് ചെയ്തുള്ള ലുക്കിലായിരുന്ന വിജയ്. തമിഴക വെട്രി കഴകം എന്നാണ് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.