150ല്പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരിക്കെയാണ് വിജയകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. വിരുദാചലം, ഋഷിവന്ദ്യം മണ്ഡങ്ങളെ പ്രതിനിധീകരിച്ച് രണ്ടു തവണ എംഎല്‍എയായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവായി.