സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ ആര് ശ്രമിച്ചാലും വിജയിക്കില്ല; ജിഫ്രി തങ്ങൾ

സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

New Update
Jiffry Thangal

മലപ്പുറം: സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ ആരു ശ്രമിച്ചാലും വിജയിക്കില്ലെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സമസ്ത മലപ്പുറം ജില്ലാ ഉലമാ സമ്മേളന വേദിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. കുകുഴപ്പം ഉണ്ടാക്കുന്ന പ്രവൃത്തി പണ്ഡിതന്മാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങൾ സമസ്തയുടെ ആശയങ്ങൾ അംഗീകരിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

 സിപിഎം സഹകരണത്തെച്ചൊല്ലിയുള്‍പ്പെടെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

malappuram
Advertisment