'സഹോദരൻ വീട്ടുതടങ്കലിലാക്കും': കോൺഗ്രസ് പാർട്ടി ഓഫീസിൽ രാത്രി ചിലവഴിച്ച് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി

പ്രതിഷേധത്തിന് മുന്നോടിയായി ശര്‍മ്മിളയെ വീട്ടുതടങ്കലിലാക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നതായാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

New Update
jagan mohan reddy sister.jpg

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശര്‍മിള റെഡ്ഡിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു.  വ്യാഴാഴ്ച വിജയവാഡയില്‍ 'ചലോ സെക്രട്ടേറിയറ്റ്' പ്രതിഷേധത്തിന് വൈഎസ് ശര്‍മിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിന്റെ തലേദിവസം സഹോദരന്‍ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശര്‍മ്മിള കഴിഞ്ഞത് കോണ്‍ഗ്രസ് ഓഫീസിലാണ് . തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 

Advertisment

പ്രതിഷേധത്തിന് മുന്നോടിയായി ശര്‍മ്മിളയെ വീട്ടുതടങ്കലിലാക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നതായാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് വൈഎസ് ശര്‍മിള രാത്രി വിജയവാഡയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാത്രി മുഴുവന്‍ തങ്ങിയത്. തൊഴില്‍രഹിതരായ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പൂര്‍ണമായും പരാജയപ്പെട്ടെന്ന് വിജയവാഡയിലെ ആന്ധ്രാ രത്ന ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശര്‍മ്മിള ആരോപിച്ചിരുന്നു. 

'തൊഴിലില്ലാത്തവര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താല്‍, ഞങ്ങളെ വീട്ടുതടങ്കലിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ? ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ നമുക്ക് അവകാശമില്ലേ? വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ പൊലീസിനെ പേടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ രാത്രി ചെലവഴിക്കാനും ഞാന്‍ നിര്‍ബന്ധിതയായെന്നുള്ളത് നാണക്കേടുണ്ടാക്കുകയാണ്ന്ത ശര്‍മ്മിള തന്റെ എക്സ് അക്കൗണ്ടില്‍ എഴുതി,

'നമ്മള്‍ തീവ്രവാദികളാണോ എന്നും ശര്‍മ്മിള ചോദിച്ചു.  അതോ സാമൂഹിക വിരുദ്ധ ശക്തികളാണോ? അവര്‍ ഞങ്ങളെ തടയാന്‍ ശ്രമിക്കുന്നു... അതിനര്‍ത്ഥം സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുന്നു എന്നാണ്. അവര്‍ തങ്ങളുടെ കഴിവുകേടിനെ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നുള്ളതാണ് യഥാര്‍ത്ഥ സത്യമെന്നും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് ശര്‍മ്മിള ചൂണ്ടിക്കാട്ടി. അവര്‍ ഞങ്ങളെ തടയാന്‍ ശ്രമിച്ചാലും ഞങ്ങളുടെ തൊഴിലാളികളെ എവിടൊയൊാക്കെ വച്ച് തടഞ്ഞാലും ബാരിക്കേഡുകളില്‍ കെട്ടിയിട്ടാലും  തൊഴിലില്ലാത്തവര്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ സമരം അവസാനിക്കില്ലെന്നും ശര്‍മ്മിള വ്യക്തമാക്കി.

ys sarmila
Advertisment