ദോഹ : ഖത്തറില്‍ ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിനൊപ്പമാണ് 3.8 കിലോ ഹഷീഷ് കണ്ടെത്തിയത്. തടികൊണ്ടുള്ള ഫോട്ടോ ഫ്രെയിം, കണ്ണാടി തുടങ്ങിയ ഗാർഹിക വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
/sathyam/media/post_attachments/JlV8wUKCeSut0XECGvdY.jpg)
ഏഷ്യൻ രാജ്യത്ത് നിന്നാണ് കണ്ടെയ്‌നർ എത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ ഇറക്കുമതി ചെയ്യരുതെന്ന് കസ്റ്റംസ് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. യാത്രക്കാരന്റെ ശരീര ഭാഷ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
جمارك الرويس تحبط تهريب كمية من مادة الحشيش المخدرة تم اكتشافها داخل شحنة منوعة قدامة من أحدى الدول الأسيوية تم تهريبها بطريقة سرية داخل مصنوعات خشبية ، بلغ وزن المادة المخدرة (3.8) كيلوجرام.#جمارك_قطرpic.twitter.com/LLjXAWuh5g
— جمارك قطر (@Qatar_Customs) January 21, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us