New Update
കുവൈറ്റ് :കുവൈറ്റിലേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി . രാജ്യത്തെ പ്രാദേശിക വിപണിയിലേക്കായി കൊണ്ടു വന്ന നിരവധി ഇമിറ്റേഷന്‍ വസ്തുക്കളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
Advertisment
അനധികൃത വസ്തുക്കള്‍ രാജ്യത്തേയ്ക്ക് കടത്താനുള്ള എല്ലാതരം ശ്രമങ്ങളും പരാജയപ്പെടുത്താനുള്ള നടപടികള്‍ ശക്തമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
പിടിച്ചെടുക്കുന്ന ഇമിറ്റേഷന്‍ വസ്തുക്കള്‍ നശിപ്പിച്ചു കളയും. ഷുവൈബ തുറമുഖത്ത് ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും എത്തിയതെന്ന് സംശയിക്കുന്ന കണ്ടെയ്‌നറില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും , റിസ്റ്റ് വാച്ചുകളും , ബാറ്ററികളും , അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ വ്യാജമാണോ എന്നറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.