New Update
Advertisment
ചാത്തന്നൂർ: പരവൂര്‍ കോട്ടപ്പുറം ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പരവൂര്‍ ടൗണില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഫ്‌ളാഗ്ഓഫ് പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍ നിര്‍വഹിച്ചു.
സ്‌കൗട്ട്, ജെ.ആര്‍.സി, ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശ്രീലാല്‍, പ്രഥമാധ്യാപിക സി.എസ്.അനിത, അധ്യാപകരായ വിജയകൃഷ്ണന്‍ നായര്‍, മുഹമ്മദ് യാസി, ജയഗോപന്‍, സുനിത, ഷീജാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.