പാലക്കാട് : വ്യാപരി വ്യവസായി' കോൺഗ്രസ്സ് വനിതാ വിഭാഗം പാലക്കാട് ജില്ലാ കമ്മിറ്റി പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി പാലക്കാട് ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ നടന്ന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലോക് ഡൗൺ നിലനില്ക്കുന്ന കാലഘട്ടത്തിൽ പാചകവാതക വില വർദ്ധിപ്പിച്ച നടപടി പാചക വാതകം ഉപയോഗിച്ച് വ്യാപാരവും വ്യവസായവും നടത്തുന്ന ഹോട്ടൽ ബേക്കറി മുതലായ മേഖലക്കും , ഗാർഹിക ഉപഭോക്താക്കൾക്കും കുനിൻ മേൽ കുരു എന്ന പോലേ വൻ പ്രഹരമാണ് കേന്ദ്ര സർക്കാർ ഏല്പിച്ചിരിക്കുന്നത് എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി സെക്രട്ടറി കെ. ഭവദാസ്, വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ഷമീന, വി.വി.സി ജനറൽ സെക്രട്ടറി കെ.ആർ ശരരാജ്, ആർ.സുരേഷ്, ഹരിദാസ് മച്ചിങ്ങൽ, റിയാസ് ഒലവക്കോട്, ആർ, രാമകൃഷ്ണൻ, ഭാഗ്യം, ലക്ഷ്മി, സി.എൻ.ഉമ എന്നിവർ പ്രസംഗിച്ചു.