/sathyam/media/post_attachments/d6UzvvZ69rd6D1DZIUsd.jpg)
കരിമ്പ: വീതികൂട്ടി നവീകരിച്ച ദേശീയ പാത കല്ലടിക്കോട് പാറോക്കോട് റോഡിൽ വില്ലേജ് ഓഫീസിനു സമീപം വാഹനാപകടങ്ങൾ ഏറുന്നു. പോത്തുമായി വന്ന തമിഴ്‌നാട് ലോറി അപകടത്തിൽ പെട്ട അതേ സ്ഥലത്ത്ഇന്നലെയും അപകടമുണ്ടായി. മണ്ണാർക്കാട് ഭാഗത്തേക്കു പോകുന്ന മീൻ വണ്ടിയാണ് പണി തീരാത്ത റോഡിന്റെ വശത്ത് നിന്നും തെന്നിമാറി മതിലിൽ ഇടിച്ച് ചെളിയിൽ പൂണ്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
റോഡ് പണി പൂർത്തിയാകാത്ത ഭാഗത്ത് അപായം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ ദിശ ബോർഡുകളോ സ്ഥാപിക്കാത്തതും അപകടങ്ങളുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കരിമ്പ,കല്ലടിക്കോട് മേഖലയിൽ റോഡ് നവീകരണത്തിനു ശേഷം ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു.