/sathyam/media/post_attachments/0knXXBGtcl0ABEvDxBSq.jpg)
കല്ലടിക്കോട്: കോവിഡ് മഹാമാരി യെ തുടർന്ന് ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്.
സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് ലോക ക്ഷീര ദിനത്തിൽ, കല്ലടിക്കോട് ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മെമ്പർമാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
ക്ഷീര സഹകരണ സംഘം സെക്രെട്ടറി ശോഭയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജോസഫ് തോമസ് ഉദ്‌ഘാടനം ചെയ്തു. നാരായണൻ, ഷാഹുൽ ഹമീദ്, രാമചന്ദ്രൻ, തങ്കപ്പൻ, അനിത, കെ.പി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.