‘ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍’ ഡോക്യുമെന്ററിക്ക് 8 അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍…

ഫിലിം ഡസ്ക്
Tuesday, March 30, 2021

പിറ്റി ചാക്കോ രചനയും സംവിധാനവും ചെയ്ത ‘ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍’ എന്ന ഡോക്യുമെന്ററിക്ക് 8 അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

ഡോക്യുമെന്ററിയുടെ പ്രകാശനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഇര പൂര്‍ണചന്ദ്രന് നല്കി ഏപ്രില്‍ 1 രാവിലെ 9.30 ന് ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്യും. പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഇന്‍ഡോ- സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, റേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോണ ഫിലിം അവാര്‍ഡ്‌സ്, ദിഗ്ലിപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഹവേലോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഉറുവട്ടി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലാണ് അവാര്‍ഡ് ലഭിച്ചത്.

ഗ്രേറ്റ് ഏഷ്യന്‍ വേള്‍ഡ് സിനിമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫൈനലിസ്റ്റും വെനീസ് ഷോര്‍ട്‌സ് ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സെലക്ഷനും ലഭിച്ചു.

×