Advertisment

ലജ്ജാകരം ! തമിഴ് നാട്ടിലെ തേര്‍ക്ക് തിട്ടൈ പഞ്ചായത്തിലെ മീറ്ററിംഗിൽ ദളിതയായ പഞ്ചായത്ത് പ്രസിഡണ്ട് തറയിലും മറ്റുള്ളവർ കസേരകളിലും ഇരിക്കുന്ന ചിത്രം ഇന്ന് സമൂഹമാധ്യമങ്ങൾ വഴി ലോകമെങ്ങും വൈറലും രാജ്യത്തിനുതന്നെ നാണക്കേടുമായിരിക്കുകയാണ് !

New Update

publive-image

Advertisment

ചെന്നൈ: സ്വാതന്ത്ര്യം നേടി 70 വർഷത്തിലേറെക്കഴിഞ്ഞിട്ടും ഇന്നും രാജ്യത്ത് അനാചാരങ്ങൾക്കും അന്ധവിശ്വാ സങ്ങൾക്കും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അവഗണനകൾക്കും ഒരു കുറവും വന്നിട്ടില്ല എന്നതിന് ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ.

തമിഴ് നാട്ടിലെ തേര്‍ക്ക് തിട്ടൈ പഞ്ചായത്തിലെ മീറ്ററിംഗിൽ ദളിതയായ പഞ്ചായത്ത് പ്രസിഡണ്ട് രാജേശ്വരി ശരവണ കുമാർ തറയിലും മറ്റുള്ളവർ കസേരകളിലും ഇരിക്കുന്ന ചിത്രം ഇന്ന് സമൂഹമാധ്യമങ്ങൾ വഴി ലോകമെങ്ങും വൈറലും രാജ്യത്തിനുതന്നെ നാണക്കേടുമായിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയും വനിതയുമായ സിന്ധുജയെയും 6 മത് വാർഡ് നമ്പർ സുകുമാറിനെയും പട്ടികജാതി / പട്ടികവർഗ്ഗ നിയമം അണ്ടര്‍ സെക്ഷന്‍ 3 (1) (എം) ആന്‍ഡ് (ആര്‍) ഓഫ് ദ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രവന്‍ഷന്‍ ഓഫ് എട്രോസിറ്റീസ്) ആക്ട് അനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സിന്ധുജയെ കളക്ടർ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻരാജ് ഉൾപ്പെടെ മറ്റു മൂന്നുപേർ ഒളിവിലാണ്.

publive-image

'തെർക്കു തിട്ടയ്' പഞ്ചായത്തിൽ മൊത്തം 6 വാർഡുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ദളിത് / പിന്നോക്ക വിഭാ ഗമായ 'ആദി ദ്രാവിഡർ' സമൂഹത്തിനായി റിസർവ് ചെയ്യപ്പെട്ടിരിക്കുന്നതാണ്. ഇതിലൊന്നിൽ നിന്നാണ് രാജേശ്വരി ജയിച്ചുവന്നത്.

ഇക്കഴിഞ്ഞ ജനുവരിയിൽ രാജേശ്വരി ശരവണ കുമാർ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതലാണ് മുന്നോക്ക വിഭാഗക്കാരായ വൈസ് പ്രസിഡണ്ട് മോഹൻ രാജും മറ്റു മൂന്നു മെമ്പർമാരും സെക്രട്ടറിയും ചെന്ന് അവരെ ജാതീയമായി അധിക്ഷേപിക്കാനും പൊതു പരിപാടികളിൽ നിന്ന് ഒഴിവാക്കാനും നിരന്തരം ശ്രമിച്ചുവന്നിരുന്നത്.

സ്വതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ രാജേശ്വരി ശരവണ കുമാറിനെ ഇക്കൂട്ടർ അനുവദിച്ചില്ലെന്ന് മാത്രമല്ല, ചടങ്ങിൽ പങ്കെടുക്കാതിരിക്കാനും സമ്മർദ്ദം ചെലുത്തിയിരുന്നു. ജാതീയമായ അധിക്ഷേപങ്ങൾക്ക് താൻ നിരവധിതവണ ഇരയായിട്ടുണ്ടെന്ന് അവർതന്നെ വെളിപ്പെടുത്തി.

publive-image

ഈ വിഷയവുമായി ബന്ധപ്പെട്ട് വിറ്റ്നസ്സ് ഓഫ് ജസ്റ്റിസ് എന്ന സാമൂഹിക സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഐ. പാണ്ഢ്യന്റെ അഭിപ്രായത്തിൽ പിന്നോക്ക വിഭാഗക്കാരായ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമുള്ള അവഗണനയും തിരസ്‌ക്കാരവും ഒറ്റപ്പെട്ട വിഷയമായി കാണാതെ ഇതൊരു സാമൂഹിക പ്രശ്നമായി കണക്കാക്കി അതിനുള്ള സമഗ്രമായ ബോധവൽക്കരണവും ഫോളോ ആപ്പ് മീറ്ററിംഗുകളും നടത്തേണ്ടത് അനിവാര്യമാണെന്നാണ്.

ഇത്തരം നിന്ദനീയമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴുള്ള താൽക്കാലിക പ്രതിഷേധങ്ങൾക്കുപരി സാമൂഹ്യ സംഘടനക ളുടെയും പുരോഗമന പ്രസ്ഥാങ്ങളുടെയും നേതൃത്വത്തിൽ വലിയതോതിലുള്ള നവോത്ഥാന പ്രവർത്തനങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

തന്തൈ പെരിയോർ ,അണ്ണാദുരൈ, തിരുവള്ളുവർ തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കൾ ജീവിച്ചിരുന്ന നാട്ടിൽ ഇന്നും കൊടിയ ജാതിവിവേചനം നിലനിൽക്കുന്നത് തീർത്തും അപമാനകരമാണ്.

 

 

dalith
Advertisment