ഡാലസ് കൗണ്ടിയില്‍ 42 കോവിഡ് മരണം കൂടി

New Update

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് ബാധിതരായ 42 േപര്‍കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751 പേര്‍ക്കു പുതുതായി രോഗം ബാധിച്ചതായി ഡാലസ് കൗണ്ടി ജഡ്ജി ജന്‍കിന്‍സു അറിയിച്ചു. കോവിഡ് മഹാമാരി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഡാലസില്‍ കണ്ടെത്തിയതു മുതല്‍ ഇതുവരെ 2,45,946 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Advertisment

publive-image

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിയേണ്ട അവസ്ഥ ഇതുവരെ ആയിട്ടില്ലെന്നും അത്തരത്തില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു എന്നത് കോവിഡ് 19 മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനു മതിയായ കാരണം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച ഡാലസ് കൗണ്ടിയില്‍ മരണ നിരക്ക് കുറഞ്ഞെങ്കിലും ഈ ആഴ്ച ആരംഭത്തില്‍ തന്നെ ഇത്രയും മരണം സംഭവിച്ചത് കോവിഡ് ഇപ്പോഴും മാരകമായി തുടരുന്നതിന്റെ തെളിവാണ്. കോവിഡ് മാനദണ്ഡങ്ങളില്‍ തല്‍ക്കാലം ഒരിളവും നല്‍കുന്നതിനുള്ള സാഹചര്യം അല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

dalla covid death
Advertisment