ഡാളസ് കൗണ്ടി ഫെയര്‍പാര്‍ക്ക് വാക്‌സിന്‍ സെന്‍റര്‍ തിങ്കളാഴ്ച അടച്ചിടും

New Update

ഡാളസ്: ഡാളസ് കൗണ്ടിയിലെ ഏറ്റവും വലിയ കോവിഡ് 19 വാക്‌സിനേഷന്‍ ഹബ്ബായ ഫെയര്‍ പാര്‍ക്ക് ഡാളസിലെ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ അടച്ചിടുമെന്നു ഡാളസ് കൗണ്ടി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

കൗണ്ടിയിലെ പല സെന്ററുകളും ഞായറാഴ്ചയും തിങ്കളാഴ്ചയും അടഞ്ഞുകിടക്കും. തിങ്കളാഴ്ചയിലെ കാലാവസ്ഥ വിലയിരുത്തി തുടര്‍ന്നും അടച്ചിടേണ്ടിവരുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് രണ്ടാമത് ഡോസിന് ആവശ്യമായ സ്റ്റോക്ക് കൗണ്ടിയില്‍ ഉണ്ടെന്നും ദിവസങ്ങള്‍ വൈകിയാലും എല്ലാവര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടാമത്തെ ഡോസിന് തീയതി ലഭിച്ചിട്ടുള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, നാലോ അഞ്ചോ ദിവസം വൈകിയാലും അതില്‍ തെറ്റില്ലെന്നും അധികൃതര്‍ പറയുന്നു.

ഈസ്റ്റ് ഹില്‍സ് കമ്യൂണിറ്റി കോളജിലേയും വാക്‌സിന്‍ സെന്റര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അടച്ചിടും. വാക്‌സിന്‍ സെന്ററുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ dallascountycovid.org-ല്‍ നിന്നും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

dallas coundy
Advertisment