ഡാലസ് കൗണ്ടിയിലെ കോവിഡ് 19 രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

New Update

ഡാലസ്: ഡാലസ് കൗണ്ടിയില്‍ ബുധനാഴ്ച 624 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തുടര്‍ന്നാല്‍ നവംബര്‍ മൂന്നാം വാരം താങ്ക്‌സ് ഗിവിങ്ങ് സമീപിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം പ്രതിദിനം 1000 ആയി വര്‍ധിക്കുമെന്ന് കൗണ്ടി ജഡ്ജി ക്ലെ ജന്നിംഗ്‌സ് മുന്നറിയിപ്പ് നല്‍കി.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. പാര്‍ക്ക്‌ലാന്റ് ആശുപത്രിയില്‍ കോവിഡ് 19 യൂണിറ്റില്‍ 114 മുറികള്‍ ഉണ്ടായിരുന്നത് ഇരട്ടി വര്‍ധിപ്പിച്ചതായി പാര്‍ക്ക്‌ലാന്റ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തേക്കാള്‍ ഇരട്ടി പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുപ്പതു പേര്‍ വെന്റിലേറ്ററിലാണെന്നും അധികൃതര്‍ പറഞ്ഞു.

ഡാലസ് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതാണ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

dallas covid patients increase
Advertisment