ഡാളസിൽ നിന്നും കാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളിൽ മരിച്ച നിലയിൽ

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്: ഫോർണിയിൽ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും രണ്ടു കുട്ടികളേയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാർമേഴ്സ് ബ്രാഞ്ച് ഫർണിച്ചർ കടയുടെ പാർക്കിംഗ് ലോട്ടിൽ നിന്നും 23 നു (വ്യാഴം) രാവിലെയാണ് മാതാവ് നാറ്റ്‍ലി ചേംബേഴ്സ് (31) മക്കളായ ഇസബെൽ (4), എൽസി (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ഫോർണിയയിലെ വീട്ടിൽ നിന്നും ഗ്രേപ്‌വൈനിലേക്ക് ബുധനാഴ്ച രാവിലെ എട്ടോടെയാണ് മാതാവ് നാറ്റ്‍ലി ചേംബേഴ്സ് മക്കളെയു കൂട്ടി 2008 ഫോർഡ് എസ്കേപ്പിൽ പുറപ്പെട്ടത്. പിന്നീട് ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു. 24 മണിക്കൂറിനുശേഷമാണ് മൂവരുടേയും മൃതദേഹം എസ്‌യുവിൽ നിന്നും കണ്ടെത്തിയത്.

അമ്മയും മക്കളും എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാൻ കോഫ്മാൻ കൗണ്ടി ഷെറിഫ് ഓഫീസ് വിസമ്മതിച്ചു. ഓട്ടോപ്സിക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സംഭവത്തിൽ ഇതുവരെ ആരേയും സംശയിക്കുന്നില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാതാവിന്‍റെ സെൽഫോണാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ സഹായിച്ചത്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നഭ്യർത്ഥിച്ചു മാതാവിന്‍റെ സഹോദരി ജെസിക്ക ഫെയ്സ്ബുക്കിലൂടെ സന്ദേശം അയച്ചിരുന്നു.

dallas death
Advertisment