ഡാളസ്സ് എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ക്രിസ്തുമസ് കരോള്‍ ആകര്‍ഷകമായി .

New Update

ഡാളസ്സ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 2019 ക്രിസ്തുമസ് കരോളും, നാല്‍പത്തി ഒന്നാമത് വാര്‍ഷികവും ആകര്‍ഷകവും ഭക്തി നിര്‍ഭരവുമായ ചടങ്ങുക ളോടെ ഡിസംബര്‍ 7 ന് ആഘോഷിച്ചു. വൈകിട്ട് കൃത്യം 5 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ നോര്‍ത്ത് അമേരിക്കാൃ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാ സന എപ്പിസ്‌ക്കോപ്പ റെറ്റെ റവ ഡോ ഐസക്ക്മാര്‍ ഫിലോക്‌സിനോസിന്റെ പ്രാര്‍ത്ഥന യോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മറിയാമ്മ ലൂക്കോസും, ഹെലന്‍ മാത്യു എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങള്‍ വായിച്ചു.

Advertisment

publive-image

കെ ഇ സി എഫ് പ്രസിഡന്റ് റവ മാത്യു മാത്യൂസ് സ്വാഗത പ്രസംഗം നടത്തി. അഭിവന്ദ്യ എപ്പിസ്‌ക്കോപ്പാ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും എത്തിച്ചേര്‍ന്ന വികാരിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങല്‍ എന്നിവര്‍ ലൈറ്റിങ്ങ് ഓഫ് ദി ലാബ് നിര്‍വഹിച്ചു. ആഥിഥേ യരായ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ് ഏറെ ആകര്‍ഷകമായി. തുടര്‍ന്ന് ഭദ്രാസന എപ്പിസ്‌ക്കോപ്പാ ക്രിസിതുമസ് പുതുവത്സര സന്ദേശം നല്‍കി.

publive-image

publive-image

ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ 22 ദേവാലയങ്ങളില്‍ നിന്നും പരിശീലനം നേടിയ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങള്‍ ഒന്നിനോടൊന്ന് മികച്ച തായിരുന്നു. സെഹിയോന്‍ മാര്‍ത്തോമാ ഗായകസംഘം തുടക്കം കുറിച്ച കരോള്‍ ഗാന ങ്ങള്‍ ഇരുപത്തിഒന്നാമത്തെ ഹോളി ട്രിനിറ്റി സി എസ് ഐ ചര്‍ച്ച് (ഡാളസ്സ്) ഗാനാലാ പനത്തോടെ സമാപിച്ചു. കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. റവ ഡോ അബ്രഹാം മാത്യു, റവ ജിജൊ അബ്രഹാം എന്നി വര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. റവ ഫാ ജോര്‍ജ് എളംമ്പശ്ശേരിയുടെ പ്രാര്‍ത്ഥ നക്കും അഭിവന്ദ്യ എപ്പിസ്‌ക്കോപ്പായുടെ ആശിര്‍വാദത്തിനും ശേഷം പരിപാടികള്‍ സമാപിച്ചു.

publive-image

Advertisment