എഡ്ഡി ഗാർസിയ ഡാലസിൽ നിയമിതനാകുന്ന ആദ്യ ലാറ്റിനാ പൊലീസ് ചീഫ്

New Update

ഡാലസ് ∙ മൂന്ന് മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഡാലസിനു പുതിയ പൊലീസ് ചീഫ്. എഡ്ഡി ഗാർസിയ (50) ആണ് പുതിയ പൊലീസ് ചീഫ്. സാൻ ജോസിൽ സ്ഥാനം ഒഴിയുന്ന ചീഫിന് പകരമാണ് എഡ്ഡിഗാർസിയയെ നിയമിച്ചതെന്ന് മാനേജർ ടി.സി. ബ്രോഡ്നാക് അറിയിച്ചു. ഫെബ്രുവരി മൂന്നിന് പുതിയ പൊലീസ് ചീഫ് ചുമതലയേറ്റെടുക്കും.

Advertisment

publive-image

ഡാലസ് സിറ്റിയുടെ ചരിത്രത്തിൽ പൊലീസ് ചീഫായി നിയമനം ലഭിക്കുന്ന ആദ്യ ലാറ്റിനയാണ് ഗാർസിയ. സിറ്റിയുടെ ചരിത്ര നിമിഷങ്ങളിൽ ഒന്നാണ് ഇതെന്ന് മേയർ എറിൽ പറഞ്ഞു. ഏഴു പേരാണ് അവസാന പട്ടികയിൽ സ്ഥാനം പിടിച്ചത്. സാൻജോസ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ മൂന്നു പതിറ്റാണ്ട് സേവനം അനുഷ്ഠിച്ച ഗാർസിയയെ അവസാനമാണ് തിരഞ്ഞെടുത്തത്. ഡാലസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ മൂന്നു പേർ ഉണ്ടായിരുന്നുവെങ്കിലും അവരെ തഴയുകയായിരുന്നു.

2017 മുതൽ പൊലീസ് ചീഫായിരുന്ന റെന ഹാൾ സെപ്റ്റംബറിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഗാർസിയ ഉൾപ്പെടെയുള്ളവർ അപേക്ഷ നൽകിയത്. ഹാളിന്റെ പിന്തുണയും ഗാർസിയയ്ക്കായിരുന്നു. അമേരിക്കയിലെ ഒൻപതാമത്തെ ഏറ്റവും വലിയ പൊലീസ് ഡിപ്പാർട്ട്മെന്റാണിത്. 3100 ഓഫീസർമാരാണുള്ളത്.

dallas
Advertisment