തലവടിയില്‍ വേനല്‍മഴ മൂലം കൃഷി നാശം: കൃഷി ഓഫീസർ ഇല്ലാതെ കൃഷിഭവൻ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, April 19, 2021

എടത്വ: തലവടിയില്‍ വേനല്‍ മഴമൂലം കൃഷി നാശംസംഭവിച്ച് ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തലവടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലവടി അസിസ്റ്റ് കൃഷി ആഫീസര്‍ക്ക് നിവേദനം നല്‍കി.

തലവടിയില്‍ ഇത്ര അധികം കാര്‍ഷിക കെടുതി ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് പരാതിപ്പെടുന്നതിനോ ആനുകൂല്യം നേടികൊടുക്കാനോ കൃഷി ആഫീസര്‍ ഇല്ലാത്ത സ്ഥിതി ആണെന്നും ആയതിനാല്‍ എത്രയും വേഗം തലവടിയില്‍ കൃഷി ആഫീസറെ നിയമിക്കണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍  ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കള്‍ വില്ലേജ് ആഫീസിന് മുമ്പില്‍ സമരവും നടത്തി. മണ്ഡലം പ്രസിഡന്‍റ് ബിജു പാലത്തിങ്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വര്‍ഗീസ് കോലത്തുപറമ്പില്‍, ജനൂപ് പുഷ്പാകരന്‍, സുഷമാ സുധാകരന്‍, മണ്ഡലം കമ്മറ്റി ഭാരവാഹികളായ അനില്‍ വെറ്റിലക്കണ്ടം, ശ്യാരങ്ങധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

×