ബൈത്തുറഹ്മമ: ദമാം എറണാകുളം ജില്ലാ കെ എം സി സി യുടെ സഹായധനം കൈമാറി

New Update

ദമ്മാം : ശിഹാബ് തങ്ങൾ റിലീഫ് സെൽ നേതൃത്വത്തിൽ കളമശ്ശേരി നിയോജക മണ്ഡലത്തിലെ കരുമാലൂർ പഞ്ചായത്ത് കിഴക്കേ വെളിയത്തുനാട് നിർധന കുടുംബത്തിന് വേണ്ടിി നിർമ്മിക്കുന്ന ബൈത്തുറഹ്മമ കാരുണ്യ ഭവന നിർമ്മാണ ഫണ്ടിലേക്ക് ദമാം എറണാകുളം ജില്ലാ കെ എം സി സി യുടെ സഹായധനം കൈമാറി.

Advertisment

publive-image

നിർമ്മാണ സമിതി ചെയർമാൻ ജാഫർ മില്ലുപടി ക്ക് ഗ്ലോബൽ കെഎംസിസി എറണാകുളം ജില്ലാ പ്രസിഡൻറ് നാസർ എടവന ക്കാട് തുക കൈമാറി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുൽ മജീ ദിന്റെ അധ്യക്ഷതയിൽ ആലുവയിൽ നടന്ന റിലീഫ് വിതരണ ചടങ്ങ് മുസ്ലിം ലീഗ് നിയമസഭാ സെക്രട്ടറി ടി എ അഹമ്മദ് കബീർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ ഖാദർ കണ്ടന്തറ, കെ എച്ച് മുഹമ്മദ് കുഞ്ഞ് ചെമ്പറക്കി, എൻ കെ എ ലത്തീഫ്, എം യു ഇബ്രാഹിം, നൗഷാദ് മാസ്റ്റർ പള്ളിക്കവല, ഹാഷിം ശ്രീമൂല നഗരം, അഡ്വക്കേറ്റ് സാജിത സിദ്ദീഖ്, ഷാജിത നൗഷാദ്,സൗദി കെഎം സി സി അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, ദുബൈ കെ എം സി സി പ്രതിനിധി നജീബ് കയന്റിക്കര, കുവൈത്ത് കെഎംസിസി പ്രതിനിധി ത്വൽഹത്ത് ചെങ്ങമനാട്, എന്നിവർ സംബന്ധിച്ചു. റിലീഫ് മീറ്റ് സ്വാഗതസംഘം കൺവീനർ ഹംസ പാറക്കാട്ട് സ്വാഗതവും ദമാം എറണാകുളം ജില്ലാ കെ എം സി സി പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം കൃതജ്ഞതയും പറഞ്ഞു

Advertisment