ദമ്മാം കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകുന്നു

New Update

ദമ്മാം: കിഴക്കൻ പ്രവിശ്യാ കെഎംസിസി യുടെ കീഴിലുള്ള ഹജ്ജ് സെല്ലിനു കീഴിൽ നാലാഴ്ച നീണ്ടുനിന്ന പരിശീലനം പൂർത്തിയാക്കി മിനായിൽ ഹജ്ജ് സേവനം ചെയ്യാൻ പുറപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ വിവിധ സെൻട്രൽ കമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം വരുന്ന വളണ്ടിയർമാർക്ക് കിഴക്കൻ പ്രവിശ്യാ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ നൽകുന്ന യാത്രയയപ്പ് ചടങ്ങ് ഓഗസ്റ്റ് 8 വ്യാഴം രാത്രി എട്ടരയ്ക്ക് ദമാം ദാറുസ്സിഹ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഹജ്ജ് സെൽ ആക്ടിംഗ് ചെയർമാൻ അബ്ദുൽ അസീസ് എരുവാട്ടി, ജനറൽ കൺവീനർ റഹ്മാൻ കാരയാട് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
ഹജ്ജ് സേവനത്തിനായി അത്യാധുനിക സംവിധാനങ്ങളോടെ ദുൽഹജ്ജ് ഒമ്പതിന് പുലർച്ചെ ദമാമിൽ നിന്നും പുറപ്പെടുന്ന സംഘം ഹാജിമാർ ജംറയിൽ കല്ലെറിയൽ ചടങ്ങ് പൂർത്തി യാക്കുന്ന ദുൽഹജ്ജ് 13 വരെ വിവിധ പ്രവിശ്യകളിൽ നിന്നെത്തിയ മൂവായിരത്തോളം വരുന്ന സൗദി കെഎംസിസി ഹജ്ജ് സെൽ സംഘത്തോടൊപ്പം സേവനത്തിനുണ്ടാകും

Advertisment