സഹായ ഹസ്തം നീട്ടി മലപ്പുറം ഓ ഐ സി സി .

New Update

ദമ്മാം : ദമ്മാം സെക്കന്റ്‌  ഇൻഡസ്ട്രിയൽ സിറ്റിയിലെ ലേബർ ക്യാമ്പിൽ 10 മാസത്തോ ളമായി ശമ്പളം ലഭിക്കാതെയും, കൃത്യമായി ഭക്ഷണം പോലുമില്ലാതെയും ദുരിതമനു ഭവിക്കുന്ന, മലയാളികൾ അടക്കമുള്ള നിരവധി ആളുകൾക്ക് ഒഐസിസി ദമ്മാം മലപ്പു റം ജില്ലാകമ്മിറ്റിയുടെ സാന്ത്വനഹസ്തം.

Advertisment

publive-image

അരിയും, ഓയിലും, പച്ചക്കറികളും അടക്കമുള്ള ഭക്ഷണസാധനങ്ങളും മറ്റ്‌ നിത്യോപ യോഗ സാധനങ്ങളും സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച് എത്തിച്ച് കൊടു ത്ത്കൊണ്ടാണ് ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റി കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാ യത്.

വിഭവ സമാഹരണം നടത്തുന്നതിനും അത് എത്തിച്ച് കൊടുക്കുന്നതിനും മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് ഗഫൂർ വണ്ടൂർ, ജനറൽ സെക്രട്ടറി ഹമീദ് മരക്കാശേരി, റീജണൽ വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് താനൂർ, ജില്ലാ സെക്രട്ടറി റിയാസ് വളാഞ്ചേരി, അൻവർ വണ്ടൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌ കൊണ്ടോട്ടി, ,ഷാഹിദ്,സിദ്ദിഖ്,നിയാസ്,ഷൗക്കത്ത്,ജാഫർ എന്നിവർ നേതൃത്വം നൽകി

Advertisment