റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാം: തൊഴിൽ പ്രതിസന്ധി നേരിട്ട് മാസങ്ങളായി ശമ്പളം ലഭിക്കാത്ത കോൺട്രാക്ടിങ് കമ്പനിയുടെ സഫ് വ യിലെ ലേബർ ക്യാംപിൽ പ്രവാസി സാംസ്കാരിക വേദി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. നേരത്തെ ഇതേ കമ്പനിയുടെ മറ്റൊരു ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് 8 അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്‌തത്.
Advertisment
/sathyam/media/post_attachments/WRrOXswyI6KMaafkeH0H.jpg)
ജനസേവന വിഭാഗം നേതാക്കളായ ഫൈസൽ കുറ്റിയാടി, ജംഷാദ് അലി എന്നിവർക്ക് പുറമെ ജാബിർ, ഷമീം പാപ്പിനിശ്ശേരി, ഷെരീഫ് കൊച്ചി, സലിം കണ്ണൂർ എന്നിവർ നേതൃത്വം നൽകി. അൻവർ മഹാദേശി, ബിജു പൂതക്കുളം തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us