ദമാം :ജീവ കാരുണ്യ പ്രവർത്തനങ്ങൾ അടിസ്ഥാനമായി പ്രവർത്തിക്കുവാൻ കിഴക്കൻ പ്രവിശ്യയിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മ " നാട്ടുകൂട്ടം " രൂപികരിച്ചു . ദമ്മാമിൽ വെച്ച് ഗുരുതരമായി തീ പൊള്ളൽ ഏറ്റ കൊടുങ്ങല്ലൂർ നിവാസിക്ക് അമ്പതിനായിരം രൂപ സഹായം നൽകിക്കൊണ്ട് ആദ്യ പ്രവർത്തനം ആരംഭിച്ചു .
/sathyam/media/post_attachments/xX9G1Q7oUm4DEUYcThwg.jpg)
സാമൂഹിക പ്രവർത്തകൻ ഷാജി മതിലകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ജോളി ലോനപ്പൻ മുഖ്യ രക്ഷാധി കരി , മുഹമ്മദ് നാസർ (രക്ഷാധികാരി ) താജു അയ്യാറിൽ -പ്രസിഡന്റ് , ടൈസൺ ഇല്ലിക്കൽ , വർഗീസ് ആന്റണി ( വൈസ്: പ്രസിഡന്റ് ) അഡ്വ മുഹമ്മദ് ഇസ്മായിൽ (ജനറല്‍സെക്രട്ടറി) ശരത് ഉണ്ണികൃഷ്‌ണൻ, അൻസൺ ആന്റണി ( സെക്രെട്ടറി ) വിജോ വിൻസെന്റ് ( ഖജാൻജി ) അഭിഷേക് എൻ എച് ( ജോ : ഖജാൻജി ) റഫീഖ് വടക്കാഞ്ചേരി ,ജൽസൺ മാള (കലാവിഭാഗം കൺവീനർ ) സോണി തരകൻ , ജോബി പല്ലിശേരി ( കാരുണ്യ വിഭാഗം കൺവീനർ ) എന്നിവരെ ഭാരവാഹികൾ ആയി തെരെഞ്ഞെടുത്തു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us