ദമാം: കോവിഡ് പ്രതിസന്ധി കാരണം ദുരിതക്കയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസത്തിൻ്റെ സാന്ത്വനവുമായി ദമാം സെൻടൽ ഐ.സി.എഫ് കർമ്മരംഗത്ത് , ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം,ആതുര സഹായം ,ഗൈഡൻസുകൾ,നിയമസഹായം, എംബസി , നോർക്ക രജിസ്‌ട്രേഷൻ , നാട്ടിൽ നിന്ന് എസ്.വൈ.എസ് സാന്ത്വനം ഹെൽപ്പ് ലൈനുമാമയി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകൾ രോഗതികൾക്ക്, എത്തിച്ച് നൽകൽ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് സംഘടനയുടെ ഹെൽപ് ഡസ്ക്കിന് കീഴിലായി നടന്നു വരുന്നത്.
/sathyam/media/post_attachments/Fw0NhqW0oTgHGdw9PI1Y.png)
പ്രതിസന്ധിയുടെ തുടക്കത്തിൽ സംഘടന നടത്തിയ ചെയിൻ കോളിംഗ് പദ്ധതി നല്ല പ്രതികര ണമാണ് ജനങ്ങളിൽ ഉളവാക്കിയത് , ഇതുവഴി നിരവധി പേർക്ക് ആശ്വാസം നൽകുന്നതോടൊപ്പം സ്വദേശത്തെയും നാട്ടിലെയും ജീവിത ചുറ്റുപാടുകളെ സംബന്ധിച്ച് വിലയിരുത്തൽ നടത്താനും സാധ്യമായിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ യൂണിറ്റ്, സെക്ടർ തലങ്ങളിൽ ഡോക്ടർമാരെയും സാമൂഹ്യ പ്രവർത്തക രെയും ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്ക്കുകൾക്ക് തുടക്കം കുറിച്ചതൊടെ കൊവിഡുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങക്ക് മറുപടി നൽകാൻ കഴിഞ്ഞു , ഇതോടപ്പം മരുന്ന് , നാട്ടിലേക്കുള്ള മടക്കയാത്ര , ജോലി സംബന്ധമായ വിഷയങ്ങൾ,കൗൺസലിംഗ് കോവിഡ് ടെസ്റ്റ് തുടങ്ങിയവയ്ക്കും സൗകര്യങ്ങളാണ് നൽകി വരുന്നത്,
കോവിഡ് ദുരിതം മൂലം ദുരിതത്തിലായവർക്ക് അവശ്യ സഹായം വളരെ വേഗത്തിൽ എത്തിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ്- സെക്ടർ- സെൻട്രൽ തലങ്ങളിൽ പ്രവർത്തിച്ച് വരുന്നത്.ഒരു മാസകാലത്തേക്കുള്ള ധാന്യ ഭക്ഷ്യ കിറ്റുകളാണ് ഫാമിലികൾക്കും , ബാച്ചിലേഴ്സി നുമായി നൽകിവരുന്നത്, റമസാൻ നോമ്പുതുറക്കാവശ്യമായ വിഭവങ്ങൾ എല്ലാ ദിവസവും റൂമുകളിൽ നേരിട്ടാണ് എത്തിച്ച് കൊടുക്കുന്നത്
വിമാന സർവ്വീസുകൾ മുടങ്ങിയതിനാൽ നാട്ടിൽ നിന്നുള്ള മരുന്നുകൾ ലഭിക്കാൻ കഴിയാത്ത തോടെ ,ഹൃദയ സംബന്ധമായ രോഗമുള്ളൾ, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവർ,തുടങ്ങിയ നിരവധി രോഗങ്ങളെ കൊണ്ട് പ്രയാസം അനുഭവിക്കുന്നവർക്ക് ഇവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾക്ക് തുല്യമായ മരുന്നുകൾ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കൃത്യമായി നൽകി വരുന്നുണ്ട് ,
നാട്ടിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എസ്.വൈ.എസ് സാന്ത്വനത്തിന്റെ സഹകരണത്തോടെ ഭക്ഷ്യ കിറ്റുകളും നൽകി വരുന്നുണ്ട്.ഹെൽപ്പ് ഡെസ്കിലേക്ക് സഹായം ആവശ്യപ്പെട്ട് വരുന്ന ഇതര സംസ്ഥാനക്കാർക്കും , മറ്റ് രാജ്യക്കാർക്കും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്,ഹെൽപ്പ് ഡെസ്കിനു സഹായവുമായി നോർക്കയും , ഐ.സി.എഫ്. ഈസ്റ്റേൺ പ്രൊവിൻസും രംഗത്തുണ്ട്
അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ നിയമ സഹായങ്ങളുമായി റീ-പാർട്ടിയേഷൻ സെല്ലുംഇതിനകം പ്രവർത്തനം അആരംഭിച്ചിട്ടുണ്ട് , മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോർക്ക -എംബസി രജിസ്‌ട്രേഷൻ, ദുരിതത്തിലായവർക്ക് മടക്ക യാത്രക്കുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സഹായങ്ങളും നൽകിവരുന്നുണ്ട്
ശംസുദ്ധീൻ സഅദി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, അബ്‌ദുൾ മജീദ് ചങ്ങനാശ്ശേരി, അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ,അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം,റാഷിദ് കോഴിക്കോട്, അൻവർ കളറോഡ് , തുടങ്ങിയവരാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us