ചരിത്രത്തിൽ ആദ്യമായി ദമ്മാം ഇന്ത്യൻ സ്കൂളിന് വനിതാ പ്രിൻസിപ്പള്‍

New Update

ദമ്മാം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി മെഹ്‌നാസ് ഫരീദിനെ നിയമിച്ചു. സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്. പതിനയ്യായിരത്തോളം  വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് ദമ്മാം ഇന്ത്യൻ സ്‌കൂൾ. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പുറത്താക്കിയ മുൻ പ്രിൻസിപ്പൽ സുബൈർഖാന് പകരമായാണ് മെഹ്‌നാസ് ഫരീദ് സ്ഥാനമേറ്റത്‌

Advertisment

publive-image

ക്രമക്കേടുകളെ തുടർന്ന് സ്‌കൂൾ ഭരണ സമിതിയെയും പ്രിൻസിപ്പലിനെയും ചെയർമാനെയും ഇന്ത്യൻ എംബസിയുടെ ഉന്നതാധികാര സമിതി പുറത്താക്കിയിരുന്നു. സ്‌കൂളിൽ ആദ്യകാലം മുതൽ സേവനം അനുഷ്ഠിച്ചു വരുന്ന അധ്യാപികയാണ് മെഹനാസ് ഫരീദ്. മുംബൈ സ്വദേശിനിയാണ്.

Advertisment