കൊവിഡ് മഹാമാരിയെയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്ത് നേട്ടം കൊയ്യാനുള്ള ശ്രമം പിണറായി സർക്കാർ അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: ജനങ്ങളുടെ ദാരിദ്ര്യത്തെയും കൊവിഡ് മഹാമാരിയെയും ചൂഷണം ചെയ്ത് രാഷ്ട്രീയ-സാമ്പത്തിക നേട്ടം കൊയ്യാനുള്ള ഹീനമായ ശ്രമം പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാതലത്തിൽ ഓണത്തിന് റേഷൻ കാർഡ് ഉടമകൾക്ക് സര്‍ക്കാര്‍ സൗജന്യമായി നൽകിയ ഓണക്കിറ്റിൽ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയാതായി വിജിലന്‍സ് കണ്ടെത്തിയത് പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന അവസ്ഥക്ക് തുല്യമാണ്. കിറ്റുകളിൽ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളും ഇല്ലെന്നു മാത്രമല്ല ഉള്ള സാധനങ്ങളിൽ തന്നെ തൂക്കത്തില്‍ കുറവും വരുത്തിയിരിക്കുന്നു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൻസൂർ എടക്കാട്.

ആനുകുല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നെന്ന പേരില്‍ പൊതുജനങ്ങളെ കബളിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസർ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനവും ബോധവത്കരണവും നടത്തുക എന്നതാണ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ലക്ഷ്യം. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് വളരെ അഭിനന്ദനീയമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നു നമീർ ചെറുവാടി പറഞ്ഞു.

നുണകളിലൂടെ ഫാഷിസം അധികാരത്തിൽ വരുകയും അത് നിലനിർത്താൻ പെരും നുണകളും കെട്ടുകഥകളും ആധാരമാക്കുകായും ചെയ്യുന്ന ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് ദാസ്യവേല ചെയ്തും മാധ്യമങ്ങളെയും ജുഡീഷ്യറിയെയും വരുതിയിലാക്കിയും എല്ലാ മേഖലയിലും ജനാതിപത്യ വിരുദ്ധമായ ഭരണകൂടമായി മോഡി സർക്കാർ അധപ്പതിച്ചിരിക്കുന്നു.

സോഷ്യൽ ഡമോക്രസിയിൽ അധിഷ്ഠിതമായ ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം എന്നത് അടിസ്ഥാനമുദ്രാവാക്യങ്ങളായി സ്വീകരിച്ച് രാഷ്ട്രീയ രംഗത്ത് നിർണായകമായ ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിക്ക് രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും സ്വീകാര്യത വന്നുകൊണ്ടിരിക്കുകയാണെന്നു സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ പറഞ്ഞു.

ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സ്താനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് നമീർ ചെറുവാടി, അബ്ദുൽ സലാം മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായി കണ്ണൂർ സ്വദേശി മൻസൂർ എടക്കാടിനെ തിരഞ്ഞെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി മുബാറക് പൊയിൽതൊടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞിക്കോയ താനൂർ കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും, അഹ്മദ് യൂസുഫ് മീഡിയ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് മൻസൂർ എടക്കാട്,സെക്രട്ടറി അൻസാർ കോട്ടയം, ശിഹാബ് കീച്ചേരി, മൻസൂർ ആലംകോട്, അലി മാങ്ങാട്ടൂർ, ഷാഫി വെട്ടം, ഷാജഹാൻ പേരൂർ,
ഷജീർ തിരുവനന്തപുരം, അഹമ്മദ് കബീർ സംസാരിച്ചു.

Advertisment