ദമ്മാം: യുപിയിലെ ഹാഥ്‌റാസില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ ദു:ഖാര്‍ത്തരായ കുടംബത്തെ സന്ദര്‍ശിക്കാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റുചെയ്ത നടപടിയെ ദമ്മാം മീഡിയ ഫോറം അപലപിച്ചു.
/sathyam/media/post_attachments/J2EcOPgYGtG5WZMu8QHp.jpg)
കിരാതമായ നടപടി നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഡിഎംഎഫ് പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവർ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു. യോഗീ ഭരണത്തില്‍ യുപി സ്വേച്ഛാധിപത്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറിയിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യുക, വിയോജന ശബ്ദങ്ങളെ തടയുക, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക, നീതി തേടുന്നവരെ വ്യാജകേസുകള്‍ ചുമത്തി അറസ്റ്റുചെയ്ത് തടവിലാക്കുക തുടങ്ങിയ ജനാധിപത്യവിരുദ്ധ നടപടികള്‍ യു.പിയില്‍ തുടരുകയാണ്.
ഹാഥ്‌റാസ് സംഭവത്തിലെ പ്രതിഷേധം യു.പി സ്വേച്ഛാധിപതിയെ അസ്വസ്ഥമാക്കിയിരിക്കുക യാണെന്നും മാധ്യമ പ്രവർത്തകനെ അറസ്റ്റുചെയ്ത നടപടി യു.പി സ്വേച്ഛാധിപതിയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പുതിയതും എന്നാല്‍ അവസാനത്തേതുമല്ലെന്നും ഡിഎംഎഫ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us