ദമാം- കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടുകാലം ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് മുന്നണിയുടെ നിർണ്ണായക ഘട്ടങ്ങളിൽ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അർഹമായതും അനർഹമായതുമായ ഒട്ടനവധി സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തതിന് ശേഷം യാതൊരു പ്രതിബദ്ധതയും നന്ദിയുമില്ലാതെ നെറികേട് കാണിച്ച ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദമാം ഒ ഐ സി സി പായസ വിതരണം നടത്തി.
/sathyam/media/post_attachments/luImBjZUqD8UNB2Fl0CZ.jpg)
മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കക്ഷിയെന്ന നിലയിൽ കെ.എം മാണിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചെയ്ത വിട്ടുവീഴ്ചകളും കോൺഗ്രസ്സ് നേതാക്കളുടെ ത്യാഗവും വിസ്മരിച്ചുകൊണ്ടുള്ള ജോസ് കെ. മാണിയുടെ മുന്നണി മാറ്റ പ്രഖ്യാപനം ആത്മഹത്യാപരമായിരുന്നുവെന്ന് കാലം തെളിയിക്കും.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർ ഭരണം അസാധ്യമാക്കിയത് മാണിക്കെതിരെ ഇടതുപക്ഷം ഉയർത്തിയ അഴിമതി ആരോപണമായിരുന്നു. കെ.എം മാണിയെ നിയമസഭക്കകത്തുപോലും കയറാൻ അനുവദിക്കാതെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ കൈയാങ്കളിയെ ചെറുത്ത് തോൽപിച്ച്, കയ്യും മെയ്യും മറന്ന് കെ.എം മാണിക്കു പൂർണ്ണ സംരക്ഷണം നൽകി ബജറ്റ് അവതരിപ്പിക്കാൻ അവസരമൊരുക്കിയത് കോൺഗ്രസിന്റെയും ലീഗിന്റെയും ജനപ്രതിനിധികൾ ആയിരുന്നുവെന്നത് ജോസ് കെ. മാണിയും കൂട്ടരും സൗകര്യപൂർവ്വം മറന്നത് നെറികേടാണ്.
സ്വന്തം പിതാവിനെ കേരളമൊട്ടാകെ കള്ളനെന്നും അഴിമതിക്കാരനാണെന്നും പറഞ്ഞ് പ്രചണ്ഡമായ പ്രചാരണം നടത്തിയ ഇടതുപക്ഷത്തോടൊപ്പം ചേർന്ന ജോസ് കെ. മാണിയോട് കെ.എം മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല. കെ.എം മാണിയുടെ അവസാന കാലഘട്ടത്തിൽ മകൻ ഇങ്ങനെയൊരു മുന്നണി മാറ്റത്തിന്റെ നീക്കങ്ങൾ നടത്തിയപ്പോൾ അതിനെ ചെറുത്തു തോൽപ്പിച്ചത്
കെ.എം മാണിയായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. പിതാവിന്റെ മരണത്തോടെ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു ജോസ് കെ. മാണി. അവസരവാദിയായ ജോസ് കെ. മാണിയുടെ മുന്നണി മാറ്റം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഐക്യ ജനാധിപത്യമുന്നണിക്കും കൂടുതൽ കരുത്തും അവസരങ്ങളും നൽകുമെന്ന് ഒ. ഐ. സി. സി ദമാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അഭിപ്രായപ്പെട്ടു.
ഒ. ഐ. സി. സി ദമാം റീജണൽ കമ്മിറ്റി ഓഫീസിൽ നടന്ന പായസ വിതരണത്തിന് ബിജു കല്ലുമല, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, നിസാർ മാന്നാർ, അബ്ബാസ് തറയിൽ, തോമസ് തൈപ്പറമ്പിൽ, വണ്ടൂർ അബ്ദുൽ ഗഫൂർ, എ.കെ.സജൂബ്, സഫിയാ അബ്ബാസ്, ഡെന്നീസ് മണിമല, അസ്ലം ഫറോക്ക്, അജാസ് അലി, ജമാൽ സി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us