ദമ്മാം : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി, അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ പ്പെട്ട തീര പ്രദേശമായ പുറക്കാട് ശ്രീനാരായണ ഹയർ സെക്കന്ററിസ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള അഞ്ച് ടെലിവിഷൻ സെറ്റുകൾ കൈമാറി. ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ .എം.ലിജു, സ്കൂൾ ഹെഡ്മിട്രസ് അമ്പിളി ടീച്ചർ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സതീശൻ എന്നിവർക്കു ടി വി കൾ കൈമാറി. ഓ ഐ സി സി സൗദി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാടിന്റെ അഭ്യർത്ഥന പ്രകാരമാണ് ജില്ലാ കമ്മിറ്റി ഈ കാരുണ്യ പ്രവർത്തനം ഏറ്റെടുത്തത്.
/sathyam/media/post_attachments/1S2CPGiQ0qZe3V0m7DHY.jpg)
തദവസരത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹ്മത്ത് ഹമീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ ആർ, കണ്ണൻ ജില്ലാ കോൺഗ്രെസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി സാബു, കെ സ് യൂ ജില്ലാ വൈസ്പ്രസിഡന്റ് ആദിത്യൻ സാനു, അമ്പലപ്പുഴ കെ സ് യൂ പ്രസിഡന്റ് നായിഫ് തുടങ്ങിയവർ പങ്കെടുത്തു. സൗദി ഒ ഐ സി സി ജീവ കാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട് ചടങ്ങിന് നേതൃത്വം നൽകി...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us