പ്രകാശ് നായര്‍ മേലില
Updated On
New Update
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആക്ഷൻ ചിത്രം 'ദർബാർ' 2020 ജനുവരി 15 മുതൽ ലോകമാകെ റിലീസാകുക യാണ്. രജനി IPS ഓഫിസറാകുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി,നയൻതാര എന്നിവരും ഒപ്പമുണ്ട്.
Advertisment
/sathyam/media/post_attachments/VXJFpR2DSeSWXU2f9q0H.jpg)
ചിത്രത്തിന്റെ മോഷൻ പിക്ച്ചർ ഹിന്ദിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് സൽമാൻ ഖാനും തമിഴിൽ കമൽ ഹാസനും തെലുങ്കിൽ മഹേഷ് ബാബുവുമാണ്. സൽമാന്റെ കമന്റാണ് ശ്രദ്ധേയം" വെറും സൂപ്പർ സ്റ്റാറല്ല, ഒരേയൊരു സൂപ്പർ സ്റ്റാറിന് അഭിനന്ദനങ്ങൾ " എന്നാണ് സൽമാൻ എഴുതിയിരിക്കുന്നത്.
മോഷൻ പിക്ച്ചറിൽ എതിരാളികളെ ഒന്നൊന്നായി നിലം പരിശാക്കുന്ന രജനി ഒടുവിൽ കസേരയിൽ തന്റെ സിഗ്നേച്ചർ പോസിൽ ഇരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. മുരുഗദോസ് ,സന്തോഷ് ശിവൻ കൂട്ടുകെട്ടിലാണ് ചിത്രം തയ്യറാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us