അമ്മയ്ക്ക് അമ്പതു വയസുളള വരനെ തേടിയുള്ള മകളുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.മാതാപിതാക്കള്‍ മക്കള്‍ക്ക് വിവാഹപരസ്യം നല്കി വരനേയും വധുവിനേയും അന്വേഷിക്കുന്ന ഇക്കാലത്ത് മകള്‍ അമ്മയ്ക്കായി വരനെ തേടി ഇറങ്ങിയിക്കുന്നത്.
/sathyam/media/post_attachments/x9FobeHBMZdgJyuDe7nl.jpg)
നിയമ വിദ്യാർഥിനിയായ ആസ്താ വർമയാണ് തന്റെ അമ്മയക്ക് അനുയോജ്യനായ വരനെ അന്വേഷിക്കുന്നത്. ചുമ്മാതെ അങ്ങ് വരനെ അന്വേഷിക്കുക മാത്രമല്ല കൂടെ കുറച്ച് നിബന്ധനകളും ഉണ്ട്.ട്വിറ്ററിലാണ് ആസ്താ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവച്ചത്.
അമ്മക്കൊപ്പമുള്ള ചിത്രവും ആസ്താ പങ്കുവച്ചിട്ടുണ്ട്."50 വയസുള്ള ഒരു സുന്ദരനെ അമ്മയ്ക്കു വേണ്ടി തിരയുന്നു. വെജിറ്റേറിയൻ, മദ്യപിക്കരുത്, സാമ്പത്തിക ചുറ്റുപാടുള്ള ഒരാളായിരിക്കണം'. ഇവയെല്ലാമാണ് നിബന്ധനകൾ. ആസ്തയുടെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ട്വീറ്റിന് മറുപടിയുമായി ആയിരക്കണക്കിനാളുകൾ രംഗത്തെത്തിയിട്ടുണ്ട്.