അടുര്‍ ഗോബാലകൃഷ്ണന് പിറന്നാള്‍ ആശംസയുമായെത്തിയ ദിലീപിനും കാവ്യയ്ക്കും അരികില്‍ കുസൃതിച്ചിരിയുമായി കുട്ടി മഹാലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ദിലീപിന്റേയും കാവ്യാമാധവന്റേയും മകള്‍ മഹാലക്ഷ്മിയുടെ ഒരു ക്യൂട്ട് വീഡിയോ.

മാതാപിതാക്കള്‍ക്കൊപ്പം കുസൃതിച്ചിരിയും കുട്ടിവര്‍ത്തമാനങ്ങളുമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ വിഡിയോ നിരവധിപ്പേരാണ് ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസിക്കുന്ന താര കുടുംബത്തിന്റേതാണ് ഈ വിഡിയോ.

കൊവിഡ്ക്കാലയമായതിനാല്‍ വിഡിയോ കോളിലൂടെയായിരുന്നു പിറന്നാള്‍ ആശംസ. മഹാലക്ഷ്മിയും ‘ഹാപ്പി ബെര്‍ത്ത്‌ഡേ’ എന്ന് പറയുന്നത് വിഡിയോയില്‍ കാണാം. ദിലീപിനും കാവ്യയ്ക്കും ഒപ്പം മറ്റ് താരങ്ങളും വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

cinema
Advertisment