ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷി : ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ

New Update

publive-image

ന്യൂ യോർക്ക് :ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷിയെ മേയർ ബിൽ ഡി ബ്ളാസിയൊ നിയമിച്ചു.  മഹാമാരിക്കെതിരെ പോരുതുവാൻ കെല്പുള്ള നേതാവും ദീർഘവീക്ഷണവും ഉള്ള വ്യക്തിയാണ് ഡേവ് എന്ന് ആഗസ്റ്റ് 4 - ന് നിയമന കാര്യം വെളിപ്പെടുത്തി മേയർ പറഞ്ഞു.

Advertisment

തന്നിലർപ്പിതമായ ഉത്തവാദിത്യം പൂർണമായും നിറവേറ്റുവാൻ ഡേവിന് കഴിയുമെന്നും മേയർ പറഞ്ഞു.  ന്യൂ യോർക്ക് സിറ്റിയിൽ മാത്രം 222,000 കോവിസ് കോവിഡ് 19 കേസുകളും 23,000 മരണവും നടന്നിട്ടുണ്ട്. എന്നാൽ ഈ മാസം ആഗസ്റ്റ് 1 മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ സംഖ്യ നൂറിൽ താഴെയായിരിക്കുന്നുവെന്നത് ആശ്വാസകരമാണെന്ന് മേയർ പറഞ്ഞു.

കൂടുതൽ ബിസനസുകളും സ്കൂളുകളും തുറന്നു പ്രവർത്തിക്കുക എന്ന വെല്ലുവിളിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് നെറ്റ്‌വർക്ക് ന്യൂയോർക്ക് സിറ്റി ഹെൽത്ത് + ഹോസ്പിറ്റൽ കോർപഷൻ ചീഫ് പോപ്പുലേഷൻ ഹെൽത്ത് ഓഫീസറായിരുന്നു ഡേവ്.

പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദവും നേടിയ ലൂസിയാന സംസ്ഥാനത്താണ് വളർന്നത് ഡേവിന്റെ നിയമനത്തെ മുൻ സർജൻ ജനറൽ വിവേക് മൂർത്തി അഭിനന്ദിച്ചു.

Pravasi
Advertisment