Advertisment

ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷി : ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ

publive-image

Advertisment

ന്യൂ യോർക്ക് : ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ ഡേവ് ചോക് ഷിയെ മേയർ ബിൽ ഡി ബ്ളാസിയൊ നിയമിച്ചു.  മഹാമാരിക്കെതിരെ പോരുതുവാൻ കെല്പുള്ള നേതാവും ദീർഘവീക്ഷണവും ഉള്ള വ്യക്തിയാണ് ഡേവ് എന്ന് ആഗസ്റ്റ് 4 - ന് നിയമന കാര്യം വെളിപ്പെടുത്തി മേയർ പറഞ്ഞു.

തന്നിലർപ്പിതമായ ഉത്തവാദിത്യം പൂർണമായും നിറവേറ്റുവാൻ ഡേവിന് കഴിയുമെന്നും മേയർ പറഞ്ഞു.  ന്യൂ യോർക്ക് സിറ്റിയിൽ മാത്രം 222,000 കോവിസ് കോവിഡ് 19 കേസുകളും 23,000 മരണവും നടന്നിട്ടുണ്ട്. എന്നാൽ ഈ മാസം ആഗസ്റ്റ് 1 മുതലുള്ള ദിവസങ്ങളിൽ പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ സംഖ്യ നൂറിൽ താഴെയായിരിക്കുന്നുവെന്നത് ആശ്വാസകരമാണെന്ന് മേയർ പറഞ്ഞു.

കൂടുതൽ ബിസനസുകളും സ്കൂളുകളും തുറന്നു പ്രവർത്തിക്കുക എന്ന വെല്ലുവിളിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് നെറ്റ്‌വർക്ക് ന്യൂയോർക്ക് സിറ്റി ഹെൽത്ത് + ഹോസ്പിറ്റൽ കോർപഷൻ ചീഫ് പോപ്പുലേഷൻ ഹെൽത്ത് ഓഫീസറായിരുന്നു ഡേവ്.

പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദവും നേടിയ ലൂസിയാന സംസ്ഥാനത്താണ് വളർന്നത് ഡേവിന്റെ നിയമനത്തെ മുൻ സർജൻ ജനറൽ വിവേക് മൂർത്തി അഭിനന്ദിച്ചു.

 

#Pravasi
Advertisment