ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നടത്തി

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, January 20, 2020

കുടശ്ശനാട് : കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു . കുടശ്ശനാട് കത്തീഡ്രലിൽ വിശുദ്ധ കുർബാനാനന്തരം ഭദ്രാസന സെക്രട്ടറി റവ.ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ഇടവക വികാരി റവ. ഫാ. ഷിബു വർഗീസ്, സഹവികാരി റവ. ഫാ. മത്തായി സക്കറിയ , റവ ഫാ ഡാനിയേൽ പുല്ലേലിൽ,  ജോസ് കീപള്ളിൽ, ഇടവക ഭാരവാഹികൾ, പള്ളിഭാഗം യുവജനപ്രസ്ഥാന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

×