ചടുല നൃത്തവും പാട്ടും അടുക്കളകൂട്ടം ഡാസലിംഗ് ധമാക 2020 ശ്രദ്ധേയമായി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, February 19, 2020

റിയാദ് :  റിയാദിലെ കുടുംബിനികളുടെ സംഘടനയായ അടുക്കളക്കൂട്ടം സ്ത്രീ കൂട്ടായ്മ റിയാദ് നെസ്റ്റോ ഹൈപ്പർ അസ്സീസിയയിൽ അണിയിച്ചൊരുക്കിയ ഡാസ്ലിംഗ് ധമാക 2020 സംഗീതവും ചടുല നൃത്തങ്ങളും കൊണ്ട് വേദി ധന്യമാക്കി.

ശിഹാബ് ഷാൻ ഷാബാന ഷാൻ ദമ്പതികളുടെ അത്യുഗ്രൻ ചടുല നൃത്തവും പാട്ടും  റിയാദിലെ പ്രവാസി സമൂഹത്തിനു വേറിട്ട ഒരു അനുഭവമായിരുന്നു കാഴ്‌ച വെച്ചത്. സാംസ്‌കാരിക സമ്മേ ളനം എയർ ഇന്ത്യ മാനേജർ മാരിയപ്പൻ ഉത്ഘാടനം ചെയ്തു. അൽ ജരീർ മെഡിക്കൽ അഡ്മി നിസ്ട്രേറ്റര്‍ ഫഹദ്,ഫഹദ്, വിജയൻ നെയ്യാറ്റിൻകര, ഷാജി മഠത്തിൽ, റഹ്മാൻ മുനമ്പത്ത്, മണി പിള്ളൈ , നസ്രുദീൻ, ഷംനാദ് കരുനാഗപ്പള്ളി, ഹരികുമാർ,  തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു.

ആഘോഷത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്  , പാചകം , ചിത്രരചനാ, മൈലാഞ്ചി ഇടൽ എന്നീ മത്സരങ്ങളും അരങ്ങേറി.  കുട്ടികളുടെ കലാപരിപാടികള്‍ നൃത്ത നൃത്തങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടന്നു. തസ്‌നിം റിയാസ് അവതാരകയായിരുന്നു പരിപാടികൾ ഷെർമിന റിയാസ്, ഷെമി ജലീൽ, മുംതാസ് നസീർ, നെജില ഫഹദ്, ശബാന അൻഷാദ്, സിന്ധു എന്നിവർ നിയന്ത്രിച്ചു. സാങ്കേതിക സഹായങ്ങള്‍ ജലീൽ കൊച്ചിൻ, ഷാനവാസ് എന്നിവരും കൂട്ടായ്മയിലെ മറ്റു അംഗങ്ങളും ചേര്‍ന്ന് നല്‍കി.

×