സജി ചെറിയാൻ്റെ രണ്ടാമൂഴം സംഘപരിവാർ നടത്തുന്ന ഭരണഘടന വിരുദ്ധ പ്രചരണങ്ങൾക്ക് ശക്തിപ്രകരുന്നു: ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്

New Update

publive-image

മോങ്ങം: ഭരണഘടനയെ പരിഹസിച്ചും അധിക്ഷേപിച്ചും പ്രസംഗിച്ചതിൻ്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മന്ത്രിസ്ഥാനം നൽകിയത് സംഘപരിവാർ പ്രചരണങ്ങളെ പ്രീതിപ്പെടുത്തുവാനാണെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പറഞ്ഞു. ഭരണഘടനയുടെ അന്തസ്സുയർത്തി പിടിക്കുവാൻ സജി ചെറിയാന്റെ രണ്ടാമൂഴം തടയുന്നതിൽ കേരളത്തിൻ്റെ ഗവർണറും പരാജയപ്പെട്ടു. കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള അജണ്ടയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Advertisment

രൂക്ഷമാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സത്യൻ പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗര വിചാരണ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ, ഡിസിസി മെമ്പർ ടി കുഞ്ഞുമുഹമ്മദ്, ബി കുഞ്ഞയ്മുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ പി പി മുഹമ്മദ് കുട്ടി, സനാവുള്ള മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി പി യൂസഫ്, സി കെ നിസാർ, സി രായിൻകുട്ടി, ടി ഉമ്മർ, എൻ എം ഷാജി ഇല്ല്യാസ്, സി ടി ആണ്ടി, ആനത്താൻ അബൂബക്കർ ഹാജി, ഒ പി കെ ഗഫൂർ മാസ്റ്റർ, ഹരിദാസൻ പുൽപ്പറ്റ, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, എന്നിവർ ആശംസകൾ അറിയിച്ചു.

Advertisment