അൻപതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയം; ‘ദേ ദേ പ്യാര്‍ ദേ’ ട്രെയിലര്‍

ഫിലിം ഡസ്ക്
Tuesday, April 2, 2019

അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രം ദേ ദേ പ്യാര്‍ ദേ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹവും തുടര്‍ന്നുള്ള സംഭവങ്ങളും കോര്‍ത്തിണക്കുന്ന ചിത്രം റൊമാന്റിക് കോമഡി ചിത്രമാണ്. ആശിഷ് എന്ന അന്‍പതുകാരനായി അജയ് ദേവഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും വേഷമിടുന്നു. ചിത്രത്തില്‍ തബവും പ്രധാനകഥാപാത്രമായി എത്തുന്നു.

അകിവ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ് 17ന് പ്രദര്‍ശനത്തിന് എത്തും.

×