തൊടുപുഴ : സൗദി അറേബ്യയിലെ വിവിധ ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ഗർഭിണികളായ 43-ഓളം മലയാളി നഴ്‍സുമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു.
/sathyam/media/post_attachments/sXnp1zeBMKWDRyPmEUv5.jpeg)
ഇവർ പ്രസവാവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കെയാണ് കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗൺ നിലവിൽ വന്നത്.
ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട ലഭിച്ച് ഇ-മെയിൽ സന്ദേശത്തിൻറെ പകർപ്പും ഗർഭിണികളായ നേഴ്സുമാരുടെ പേരും വിലാസവും ഫോൺ നമ്പറും, വിദേശകാര്യമന്ത്രിക്കും പ്രധാനമന്ത്രിക്കും എംബസ്സിയിലേക്കും എം.പി നൽകിയിയ കത്തിൻറെ പകർപ്പും, ഇക്കാര്യത്തിൽ എംബസ്സിയിൽ നിന്നും ലഭിച്ച് മറുപടിയും സൗദിയിൽ നിന്നും നേഴ്സുമാർ അയച്ചു തന്ന വിഡിയോ സന്ദേശങ്ങളും ഉൾപ്പെടെ കോടതിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി.
ഹർജി നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയേക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us